ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച ധോണിക്ക് പോലീസ് പിഴ ചുമത്തി

Posted on: April 8, 2015 6:31 pm | Last updated: April 8, 2015 at 6:31 pm

dhoniറാഞ്ചി: ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പോലീസ് 500 രൂപ പിഴ ചുമത്തി. നാട്ടിലെത്തിയ ധോണി ഇഷ്ട ബുള്ളറ്റുമായാണ് റോഡിലിറങ്ങിയത്. എന്നാല്‍ വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. ഇതോടെയാണ് പൊലീസ് ധോണിക്ക് പിഴ വിധിച്ചത്. പുതിയ വാഹനമാണെങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ പതിക്കണമെന്നാണ് നിയമം.

നമ്പര്‍ പ്ലേറ്റ് ഊരിമാറ്റി മഡ്ഗാര്‍ഡില്‍ രജിസ്‌റര്‍ നമ്പര്‍ എഴുതിയ ബൈക്കുമായാണ് റോഡിലിറങ്ങിയത്. ലോകകപ്പ് കഴിഞ്ഞ് നാട്ടിലെത്തിയ ധോണി റാഞ്ചിയിലെ റോഡിലൂടെ ബൈക്കില്‍ കറങ്ങാന്‍ ഇറങ്ങിയതായിരുന്നു. പിഴയായി ധോണിയുടെ വീട്ടിലേക്ക് നോട്ടീസ് അയക്കുകയായിരുന്നു. ധോണിയുടെ കുടുംബാംഗങ്ങളാണ് പിഴ അടച്ചത്.