രാജ്‌നാഥ് സിംഗിന്റെ ബന്ധു വെടിയേറ്റ് മരിച്ചു

Posted on: April 8, 2015 3:07 pm | Last updated: April 9, 2015 at 12:10 am
SHARE

shootingലക്‌നോ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ബന്ധു വെടിയേറ്റ് മരിച്ചു.പെട്രോള്‍ പമ്പ് ഉടമ അരവിന്ദ് സിംഗാണ് കൊല്ലപ്പെട്ടത്.വാരണസി ജില്ലയിലെ ഗ്രാമത്തില്‍ വെച്ചാണ് വെടിയേറ്റത്്. ഭാര്യയെ വിമാനത്താവളത്തിലാക്കി വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മൂന്നു ബൈക്കുകളിലായെത്തിയ യുവാക്കള്‍ അരവിന്ദിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തില്‍ വെടിയേറ്റ സിംഗ് സംഭവസ്ഥലത്തു തന്നെ മരിച്ചു.

മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.