ശരത് പവാറിന്റെ മകള്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ബോധരഹിതയായി

Posted on: April 8, 2015 5:09 am | Last updated: April 8, 2015 at 10:09 am

മുംബൈ: എന്‍ സി പി നേതാവ് ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബോധരഹിതയായി വീണു. മഹാരാഷ്ട്രയിലെ താസ്‌ഗോണ്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം നടത്തുന്നതിനിടെയാണ് സുപ്രിയ തലകറങ്ങി വീണത്. മഹാരാഷ്ട്രയിലെ മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ആര്‍ ആര്‍ പട്ടേല്‍ മരിച്ച ഒഴിവിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സുമന്‍ പട്ടേലാണ് എന്‍ സി പി ടിക്കറ്റില്‍ ഇവിടെ മത്സരിക്കുന്നത്. തലകങ്ങി വീണ സുപ്രിയയെ വേദിയിലെ കസേരയില്‍ പിടിച്ചിരുത്തി. ശേഷം എഴുന്നേറ്റുനിന്ന സുപ്രിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് അറിയിച്ചു. ആര്‍ ആര്‍ പാട്ടീലിനോടുള്ള ആദര സൂചകമായി എന്‍ സി പിക്കെതിരെ മറ്റ് പ്രധാന പാര്‍ട്ടികളൊന്നും ഇവിടെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിട്ടില്ല. സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്.