മഅ്ദിന്‍ വൈസനിയം 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: April 8, 2015 5:25 am | Last updated: April 9, 2015 at 12:10 am
mahdin flag
മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയം ഉദ്ഘാടന സമ്മേളനത്തിന് സമസ്ത അധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നു.

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയം’ ഈമാസം 12ന് വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസം, മതം, സംസ്‌കാരം, സാമ്പത്തികം, ചരിത്രം, കുടുംബം, കുടിയേറ്റം, ആരോഗ്യം, പരിസ്ഥിതി, ഭാഷ തുടങ്ങിയ ഇരുപത് വിഭാഗങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുക. ആരോഗ്യ മന്ത്രി ശിവകുമാര്‍ മുഖ്യാതിഥിയായിരിക്കും. 13ന് രാവിലെ ഒമ്പതിന് വൈകീട്ട് അഞ്ച് മണിക്ക് സാമൂഹിക സുരക്ഷാ സംഗമം മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. പദ്ധതി പ്രകാശനോദ്ഘാടനം തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിക്കും.
14ന് നടക്കുന്ന ഇന്റര്‍നാഷനല്‍ നോളജ് റിട്രീറ്റ് ന്യൂനപക്ഷ നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. മലേഷ്യന്‍ സര്‍ക്കാറിന്റെ സാമൂഹിക-സാംസ്‌കാരിക ഉപദേഷ്ടാവും ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രസിഡന്റുമായ ഡോ. റഈസ് യതീം മുഖ്യാതിഥിയായിരിക്കും. മഅ്ദിന്‍ അക്കാദമിയുമായി അക്കാദമിക് തലത്തില്‍ ധാരണയിലെത്തിയിട്ടുള്ള അന്താരാഷ്ട്ര പരിപാടിയില്‍ പുതിയ വിദ്യാഭ്യാസ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാവും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.
15ന് യുവ ഗവേഷക സംഗമം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ആദം കെല്‍വിക് (ബ്രിട്ടന്‍) മുഖ്യാതിഥിയായിരിക്കും. 16ന് നടക്കുന്ന ആത്മീയ മഹാസംഗമത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി വൈസനിയം സന്ദേശം നല്‍കും. മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മജ്‌ലിസു റസൂലുല്ലായുടെ തലവന്‍ ശൈഖ് ഹബീബ് ജിന്താള്‍, അല്‍ ഇസ്‌റുന്നബി ചാനല്‍ സ്ഥാപകന്‍ ഹബീബ് അബ്ദുര്‍റഹ്മാന്‍ അസ്സഖാഫ്, യമനിലെ ഈമാന്‍ യൂനിവേഴ്‌സിറ്റിയിലെ അബ്ദുല്ലാ മുഹമ്മദ് അല്‍ ഖബീസി തുടങ്ങിയവര്‍ സംബന്ധിക്കും.
വൈസനിയം ഉദ്ഘാടന സമ്മേളനത്തിന്റെ മുന്നോടിയായി ഈമാസം 10 ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന ഭിന്ന ശേഷി സമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
2017 ഡിസംബറിലാണ്‌വൈസനിയം’ സമാപിക്കുന്നത്. മൂന്ന് വര്‍ഷത്തെ പദ്ധതികളുടെ പ്രഖ്യാപനം ഉദ്ഘാടന സമ്മേളനത്തില്‍ നടക്കും. വൈസനിയം പരിപാടികള്‍ക്കായുള്ള ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചിട്ടുണ്ട്: 9633158822, 9946623412, 9562451461. ഇ മെയില്‍: vice [email protected]mahdin online.com. Website: www.mahdinonlin e.com.
വാര്‍ത്താ സമ്മേളന ത്തില്‍ അബ്ദു ഹാജി വേങ്ങര, ദുല്‍ഫുഖാറലി സഖാഫി, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, ഇസ്ഹാഖ് സഖാഫി എരുമപ്പെട്ടി പങ്കെടുത്തു.