ജോസ്.കെ.മാണി ഡിജിപിക്ക് പരാതി നല്‍കി

Posted on: April 7, 2015 9:06 pm | Last updated: April 7, 2015 at 9:06 pm

Jose-K-Mani-nomination43തിരുവനന്തപുരം:സരിതാ നായരുടേതെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് പുറത്തായ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോസ്.കെ.മാണി എം പി ഡിജിപിക്ക് പരാതി നല്‍കി. ഡിജിപിയുടെ ഓഫീസില്‍ എത്തിയാണ് ജോസ്.കെ.മാണി പരാതി നല്‍കിയത്.

അതേസമയം മാധ്യമങ്ങള്‍ വഴി പുറത്തുവന്നത് കൈയക്ഷരം കോപ്പിയടിച്ച് എഴുതിയതാണെന്ന് സരിത എസ് നായര്‍ മാധ്യമപ്രവര്‍ത്തകരോട്് പറഞ്ഞു.കാലിഗ്രാഫി അറിയാവുന്ന ആര്‍ക്കും കൈയക്ഷരം കോപ്പിയടിക്കാനാകും. പുറത്തുവന്ന കത്തിലെ കൈയക്ഷരം തന്റേതല്ലെന്നും സരിത പറഞ്ഞു. കത്തില്‍ ജോസ് കെ മാണിയുടെ പേരില്ലെന്നും അവര്‍ ആവര്‍ത്തിച്ചു.