റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

Posted on: April 7, 2015 12:17 pm | Last updated: April 8, 2015 at 12:16 am

reserve bankമുംബൈ: റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റമില്ല. കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. റിപ്പോ നിരക്ക് 7.5 ശതമാനമായി തുടരും. കരുതല്‍ ധനാനുപാതം 4 ശതമാനമായും തുടരും.വായ്പാനയം പ്രഖ്യാപിച്ചതിന് പിന്നാലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് 15 അടിസ്ഥാന പോയിന്റില്‍ നിന്ന് 9.85 അടിസ്ഥാന പോയിന്റായി കുറച്ചു. ഈ മാസം പത്തിന് ഇത് നിലവില്‍ വരും.