ആന്ധ്രയില്‍ 20 കള്ളക്കടത്തുകാരെ പൊലീസ് വധിച്ചു

Posted on: April 7, 2015 11:14 am | Last updated: April 8, 2015 at 12:16 am
SHARE

chittoor-encounter-aprചിറ്റൂര്‍: ആന്ധ്രപ്രദേശില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രക്തചന്ദന മാഫിയയില്‍പെട്ട 20 കള്ളക്കടത്തുകാര്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശേഷാചലം കുന്നുകളില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. 80ഓളം പേര്‍ സംഘത്തിലുണ്ടായിരുന്നു. ഇവരില്‍ ചിലര്‍ ഓടി രക്ഷപ്പെട്ടു.
രക്തചന്ദന കള്ളക്കടത്ത് തടയുന്നതിനായി പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
ഇന്ന് രാവിലെ കള്ളക്കടത്തുകാരെ കുറിച്ച് വിവരം ലഭിച്ചതോടെയാണ് പൊലീസിലെ പ്രത്യേക സംഘം സ്ഥലത്തെത്തിയത്. ഇതോടെ കള്ളക്കടത്ത് സംഘം പൊലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ടവര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. പത്തോളം പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.