എസ് ജെ എം ദേശീയ സമിതി: സയ്യിദ് മഹ്ദി ചെയര്‍; ഡോ. മുഹമ്മദ് റസ്‌വി കണ്‍,

Posted on: April 7, 2015 12:14 am | Last updated: April 7, 2015 at 12:14 am

sjmകോഴിക്കോട്: മദ്‌റസാധ്യാപകരുടെ സംഘടിത കൂട്ടായ്മയായ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ് ജെ എം) ദേശീയ കമ്മിറ്റി രൂപവത്കരിച്ചു. കോഴിക്കോട്ട് നടന്ന പ്രഥമ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കൗണ്‍സില്‍ യോഗമാണ് ദേശീയ സമിതി ഭാരവാഹികളെ തിരെഞ്ഞെടുത്തത്.
അജ്മീര്‍ ദര്‍ഗാ ശരീഫിലെ സയ്യിദ് മുഹമ്മദ് മഹ്ദി മിയാ ചിശ്തി മുഈനി (രാജസ്ഥാന്‍) ചെയര്‍മാനും കര്‍ണാടകയിലെ ഡോ. മുഹമ്മദ് ഫാസില്‍ റിസ്‌വി കാവല്‍കട്ട കണ്‍വീനറും മധ്യപ്രദേശിലെ ഹാജി മഖ്‌സൂദ് ഗോറി ട്രഷററുമായ 15 അംഗ കമ്മിറ്റിയെയാണ് യോഗം തിരെഞ്ഞെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമുമായി ബന്ധമില്ലെന്നും ഭീകരപ്രവര്‍ത്തകര്‍ക്ക് മതത്തിന്റെ മേല്‍വിലാസം നല്‍കുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്ന് യോഗം വിലയിരുത്തി.
വൈസ് ചെയര്‍മാനായി ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരത്തെയും, ജോ. കണ്‍വീനറായി ഡോ എ പി അബ്ദുല്‍ ഹകീം അസ്ഹരിയേയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ ളിയാഉല്‍ മുസ്തഫാ മിസ്ബാഹി, മൗലാന അബ്ദുല്‍ ജലീല്‍ നിസാമി (യു പി), സി കെ മുഹമ്മദ് ഉലൂമി (തമിഴ്‌നാട്), പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് (കേരളം), ഫൈസുറഹിമാന്‍ സുബ്ഹാനി (ബീഹാര്‍), ഹാജി പി എ നാസിര്‍ മൗലവി (തമിഴ് നാട്), മൗലാന മുഹമ്മദ് മൂസ (കര്‍ണാടക), മൗലാന അയ്യൂബ് അശ്‌റഫി (പൂന, മഹാരാഷ്ട്ര), ബശീര്‍ നിസാമി (ഗൂജറാത്ത്), ഡോ. അബ്ദുല്‍ അസീസ് ഫൈസി (കേരളം), അല്ലാമ സയ്യിദ് ഷാഹ് മുഹിയദ്ദീന്‍ ഖാദിരി (ഹൈദരാബാദ്) മുഫ്തി ഇബ്‌റാഹിം അലീമി (ഗോവ), മൗലാന മുഫ്തി അശ്ഫാഖ് ഖാദിരി എന്നിവരെയും തിരഞ്ഞെടുത്തു.