ബരിയ്യ മുട്ടും വിളിക്ക് അരനൂറ്റാണ്ട്

Posted on: April 6, 2015 10:06 am | Last updated: April 6, 2015 at 10:06 am

വടക്കഞ്ചേരി: ഷഹനായ സംഗീതത്തിന്റെ ഏടുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത് മാപ്പിളകലയിലെ അപൂര്‍വതയായി മാറിയ ബദ്‌രിയ്യ മുട്ടും വിളിക്ക് അരനൂറ്റാണ്ടിന്റെ തിളക്കം. പുതുക്കോട് പനങ്ങാട് തെരുവില്‍ മുഹമ്മദ് ഹുസൈന്‍ ഉസ്താദിലൂടെയാണ് ബദ്‌രിയ്യ മുട്ടുംവിളിക്ക് സംസ്ഥാനത്തും അറബ് രാജ്യങ്ങളിലും പ്രശസ്തിയും ജനകീയതയും നേടിയെടുക്കാന്‍ കഴിഞ്ഞത്. ന്യൂ ജനറേഷന്‍ ആല്‍ബങ്ങള്‍ വരെ ഈ മൂന്ന് ഉപകരണങ്ങള്‍ മാത്രമുപയോഗിച്ച് ഉസ്താദിന്റെ മുട്ടുംവിളിയിലൂടെ അരങ്ങേറുന്നു. ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും സഹായ സഹകരണങ്ങളുമാണ് അരനൂറ്റാണ്ട് പിന്നിടുന്ന മുട്ടുംവിളിയിലെ ഉസ്താദിന്റെ വിജയം. ആദ്യമായി സര്‍ക്കാര്‍ തഈ കലാരൂപത്തിന് 2010ലെ ഫോക് ഫോര്‍ അവാര്‍ഡും നേടികൊടുത്തിട്ടുണ്ട്. കണ്ണമ്പ്ര ചൂര്‍ക്കുന്നില്‍ താമസമാക്കിയ മുഹമ്മദ് ഹുസൈന് പാരമ്പര്യമായി കൈമാറി വന്ന കലയാണ് മുട്ടുംവിളി.
മുഹമ്മദ് ഹുസൈന്റെ സഹായിയാണ് അക്ബര്‍, അബ്ദുര്‍റഹ്മാന്‍. പഴയകാല വാദ്യോപകരണങ്ങളായ ചീനി(കുഴല്‍), മുരഷ്, ടോള്‍ എന്നിവയുപയോഗിച്ചാണ് മുട്ടും വിളി എന്ന മാസ്മരിക സംഗീതം അവതരിപ്പിക്കുന്നത്. ഫാത്വിമ ബിവിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ, അബ്ദുല്‍ഖാദിര്‍, അബൂബക്കര്‍ സിദ്ദീഖ്, ഉമര്‍ഫാറൂഖ്, ഉസ്മാന്‍ അലി, സാജിത, റുഖിയമോള്‍ എന്നിവരാണ് മക്കള്‍. ഇതില്‍ അബൂബക്കര്‍ സിദ്ദീഖും അലിയും ഉസ്താദിന്റെ പിന്‍തുടര്‍ച്ചയായി രംഗത്തുണ്ട്.