ഹാജിമാര്‍ ആദ്യ ഗഡു ഈ മാസം 30നകം അടക്കണം

Posted on: April 6, 2015 10:05 am | Last updated: April 6, 2015 at 10:05 am

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിനുപോകാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡുവായ 81,000 രൂപ ഈ മാസം 30നകം അടക്കണം. സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയിലോ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ പണം അടക്കാവുന്നതാണ്. ഇതിനുള്ള ഫോറം കവര്‍ നമ്പര്‍ അടിച്ച് ഡൗണ്‍ലോഡ് ചെയ്യുകയോ അപേക്ഷാ ഫോറത്തിലെ പച്ച നിറത്തിലുള്ള പേജ് പൂരിപ്പിച്ച് നല്‍കുകയോ ചെയ്യാവുന്നതാണ്. പച്ച നിറത്തിലുള്ള പേജില്‍ ബേങ്ക് റഫറന്‍സ് നമ്പര്‍ എഴുതി ചേര്‍ക്കേണ്ടതുണ്ട്.
ഡൗണ്‍ ലോഡ് ചെയ്തു ലഭിക്കുന്ന കോപ്പിയിലും അപേക്ഷാ ഫോറത്തിലും മൂന്ന് പ്രത്യേക കോപ്പികളുണ്ടായിരിക്കും. ബേങ്ക് കോപ്പി, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ കോപ്പി, പില്‍ഗ്രിം കോപ്പി എന്നിവയാണിത്. പണമടച്ച പേയ് ഇന്‍ സ്ലിപ്പിന്റെ ഒരു കോപ്പി ഹാജിമാര്‍ കൈവശം വെക്കണം. പില്‍ഗ്രിം കോപ്പിയുടെ ഒറിജിനലും ഫോട്ടോ കോപ്പിയും ഹാജിമാര്‍ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ എത്തിക്കണം. പില്‍ഗ്രിം കോപ്പി ഹാജിമാര്‍ തന്നെ സൂക്ഷിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം: ഫോണ്‍ : 04832710717.