Connect with us

National

ദു:ഖവെള്ളി ദിനത്തിലെ യോഗം: കുടുംബ കാര്യമെന്ന് ചീഫ് ജസ്റ്റിസ്

Published

|

Last Updated

ന്യൂഡല്‍ഹി: ദു:ഖവെള്ളി ദിനത്തില്‍ ജഡ്ജിമാരുടെ യോഗം വിളിച്ചത് വിവാദമായ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു. ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ എതിര്‍പ്പിനെകുറിച്ച് ചോദിച്ചപ്പോയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോഗം വിളിച്ചു ചേര്‍ത്തത് കുടുംബകാര്യമാണ്. വിവാദം കുടുംബത്തിനകത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിന്റെ തലവന്‍ താനാണ്. ഏതെങ്കിലും ഒരു അംഗം തന്നെ ചോദ്യം ചെയ്താല്‍ അത് പരിഹരിക്കും. കുടംബത്തിന് പുറത്തേക്ക് ഇത് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest