ഹസനിയ്യ സമ്മേളനം: സന്ദേശയാത്രയും വിഭവ സമാഹരണവും

Posted on: April 3, 2015 10:18 am | Last updated: April 3, 2015 at 10:18 am

മണ്ണാര്‍ക്കാട്: അലനല്ലൂര്‍ സോണ്‍ ഹസനിയ്യ സമ്മേളന പ്രചാരണ സമിതിയുടെയും സുന്നിസംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ സോണിലെ അലനല്ലൂര്‍ സോണ്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കരിമ്പുഴ എന്നി പഞ്ചായത്തുകളില്‍ സമ്മേളനസന്ദേശ യാത്രയും സമ്മേളനത്തിനായുള്ള വിഭവസമാഹരണവും നടത്താന്‍ ഹസനിയ്യ സമ്മേളന പ്രചരണസമിതിയോഗം തീരുമാനിച്ചു. സോണ്‍ പ്രസിഡന്റ് എ എ ഇസ്മാഈല്‍ ഫൈസി അധ്യക്ഷത വഹിച്ചു.
പാലോട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ ഉസ്മാന്‍ സഖാഫി, സിദ്ദീഖ് കോട്ടോപ്പാടം, കുഞ്ഞിമുഹമ്മദ് മുസ് ലിയാര്‍, മുഹമ്മദ് അന്‍വരി കൊമ്പം, ബശീര്‍ കോട്ടോപ്പാടം, പി സി റശീദ് അരിയൂര്‍, ഹംസകാവുണ്ട പ്രസംഗിച്ചു. 17, 18 തീയതികളില്‍ നടക്കുന്ന മര്‍ക്കസുല്‍ ഹിദായ സ്വലാത്ത് വാര്‍ഷികം വിജയിപ്പിക്കാനും തീരുമാനിച്ചു

വിഭവ സമാഹരണം
വിജയിപ്പിക്കും
മണ്ണാര്‍ക്കാട്: ഹസനിയ്യ സമ്മേളനവും സമ്മേളന പ്രചരണവും വിഭവസമാഹരണവും വിജയിപ്പിക്കാന്‍ എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ കമ്മിറ്റി തീരുമാനിച്ചു. എസ് വൈ എസ് ആദര്‍ശ സമ്മേളനം ഏപ്രില്‍ 30ന് ആര്യാമ്പാവില്‍ വെച്ച് ബോധവത്ക്കരണവും ലഘുവിതരണവും നടത്താന്‍ തീരുമാനിച്ചു.
യൂനിറ്റ് കൗണ്‍സിലുകള്‍ക്ക് ഇന്ന് തുടക്കമാകും. ജലമാണ് ജീവന്‍ ബോധവത്ക്കരണവും ലഘുലേഖ വിതരണവും നടത്താനും തീരുമാനിച്ചു. ഇസ്മാഈല്‍ ഫൈസി, കെ ഉണ്ണീന്‍കുട്ടി സഖാഫി, മുഹമ്മദ് കുട്ടി സഖാഫി പാലോട്, ബശീര്‍ കോട്ടോപ്പാടം, മുഹമ്മദ് അന്‍വരി കൊമ്പം, പി സി റശീദ് അരിയൂര്‍, സിദ്ദീഖ് കോട്ടോപ്പാടം, നാസര്‍ മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് പങ്കെടുത്തു