Connect with us

Malappuram

ഇന്ത്യ എക്കാലവും മതേതരമായി നിലനില്‍ക്കുമെന്ന വിശ്വാസം അസ്ഥാനത്ത്: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Published

|

Last Updated

മഞ്ചേരി: ഇന്ത്യ എക്കാലവും മതേതരമായി തുടരുമെന്ന വിശ്വാസം അസ്ഥാനത്താണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ .

മഞ്ചേരി ഏറനാട് നോളജ് സിറ്റിയില്‍ നാലു ദിവസമായി നടന്നു വരുന്ന വിജ്ഞാനമേള “യുവേഴ്‌സ്-15” സംഘടിപ്പിച്ച “യുവാക്കളില്‍ മാധ്യമങ്ങളുടെ സ്വാധീനം” എന്ന വിഷയത്തിലുള്ള മാധ്യമ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയകളുടെ അതിപ്രസരം പത്രമാധ്യമത്തിന്റെ മരണമണിയായി എന്ന വിശ്വാസവും തെറ്റാണ്.
പത്രങ്ങള്‍ക്കുള്ള ധര്‍മ്മവും നയവും സോഷ്യല്‍ മീഡിയകളിലൂടെ കൈമോശം വന്നിരിക്കയാണ്. ഗുട്ടന്‍ബര്‍ഗില്‍ നിന്നും ഗൂഗിളിലേക്കുള്ള യാത്രയില്‍ വായന വിരല്‍തുമ്പിലെത്തിയിരിക്കുന്നു. ഇത്തരം മാറ്റങ്ങള്‍ ഇനിയുമുണ്ടാകും. എങ്കിലും പത്രവായന കൈവിടുന്നത് ആശാസ്യമല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ജേക്കബ് ജോര്‍ജ്ജ്, എന്‍ പി ചെക്കുട്ടി, ഗൗരി ദാസന്‍ നായര്‍, നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ഡോ. മുജീബ് റഹ്മാന്‍ പങ്കെടുത്തു. “ഡിജിറ്റല്‍ യുഗത്തിലെ മാധ്യമ വെല്ലുവിളികള്‍” എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ എന്‍ പി രാജേന്ദ്രന്‍, കെ പ്രേംനാഥ്, ഡോ. ലാല്‍മോഹന്‍, അബ്ദുല്‍ ലത്തീഫ് നഹ, ഇ സനീഷ്, റജി ആര്‍ നായര്‍ പ്രസംഗിച്ചു.
വിജ്ഞാനമേള സമാപന സമ്മേളനം സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്റിക്കേറ്റ് മെമ്പറുമായ ഡോ. പി അന്‍വര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഷിഹാബ് മേച്ചേരി അധ്യക്ഷത വഹിച്ചു. ഡോ. കെ എന്‍ ഭാനുപ്രകാശ്, ഡോ. എന്‍ അബ്ദുല്‍ ജബ്ബാര്‍, മുജീബ് റഹ്മാന്‍ കുരിക്കള്‍, ഹമീദ് കുരിക്കള്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest