പശുക്കളുടെ ചിത്രം ഹാജരാക്കാൻ മലേഗാവ് പോലീസിന്റെ തീട്ടൂരം

Posted on: April 2, 2015 5:37 am | Last updated: April 2, 2015 at 6:00 am

മുംബൈ: ഗോവധനിരോധ നിയമം നടപ്പാക്കാനുള്ള തന്ത്രങ്ങള്‍ ആലോചിച്ച് തലപുകക്കുകയാണ് മഹാരാഷ്ട്ര പോലീസ്. ഈ നിയമ പ്രകാരം ചില അറസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നെങ്കിലും നിയമലംഘനം തകൃതിയാണെന്ന വിലയിരുത്തലിലാണ് പോലീസ്. അതുകൊണ്ട് മലേഗാവ് പോലീസ് വിചിത്രമായ ഒരു തീട്ടൂരം ഇറക്കിയിരിക്കുകയാണ്. പശുക്കളുടെയും കാളകളുടെയും ഉടമകള്‍ അവരുടെ ഉരുക്കളുടെ ഫോട്ടോ ഉടന്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്നാണ് ഉത്തരവ്. ഗോവധം പോലുള്ള ക്രിമിനല്‍ കേസുകളിലെ നടപടിക്രമങ്ങള്‍ എളുപ്പമാക്കാനാണത്രേ ഈ ചിത്ര ശേഖരണം. ചിത്രങ്ങള്‍ ഫയലില്‍ സൂക്ഷിക്കും.
പ്രദേശവാസികളോട് അവരുടെ മാടുകളുടെ ഫോട്ടോ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡി എസ് പി മഹേഷ് സവായി സ്ഥിരീകരിച്ചു. മാടുകളുടെ എണ്ണം എടുക്കുന്നത് പോലുള്ള ഒരു പ്രക്രിയയാണ് ഇത്. നിയമം കര്‍ശനമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കന്നുകാലി സെന്‍സസ് എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. മാര്‍ച്ച് 25ന് ഗോവധം നടത്തിയതിന് മലഗോവ് പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
കാളകളുടെയും പശുക്കളുടെയും ഫോട്ടോ ഹാജരാക്കാന്‍