Connect with us

Thiruvananthapuram

പ്രാര്‍ഥനാ സംഗമത്തോടെ ബീമാപള്ളി ഉറൂസ് സമാപിച്ചു

Published

|

Last Updated

ബീമാപള്ളി: മാനവരാശിയുടെ ക്ഷേമത്തിനും സൗഹാര്‍ദ്ദത്തിനും സമാധാനത്തിനുമായി നടത്തിയ പ്രാര്‍ഥനാ സംഗമത്തോടെ പതിനൊന്ന് ദിവസം നീണ്ടു നിന്ന ദക്ഷിണേന്ത്യയിലെ ചരിത്ര പ്രസിദ്ധമായ ബീമാപള്ളി ഉറൂസ് സമാപിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങളുടെ പ്രാര്‍ഥനയോടെയാണ് ഉറൂസിന്റെ പൊതുപരിപാടികള്‍ സമാപിച്ചത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മതപ്രഭാഷണം നടത്തി. പ്രാര്‍ഥനാ സംഗമത്തിന് ശേഷം പുലര്‍ച്ചെ 4.30ന് ബീമാപള്ളി ദര്‍ഗാഷെരീഫില്‍ നിന്ന് തുടങ്ങിയ പട്ടണപ്രദക്ഷിണത്തോടെയായിരുന്നു ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചത്. മതപ്രഭാഷണം, ഖത്മുല്‍ ഖുര്‍ആന്‍, പ്രാര്‍ഥനാ സംഗമം, അന്നദാനം തുടങ്ങിവ നടന്നു. വിവിധ സെഷനുകളിലായി കേന്ദ്ര മന്ത്രി ശശിതരൂര്‍, ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍, മുന്‍മന്ത്രി സുരേന്ദ്രന്‍പിള്ള ഉള്‍പ്പെട സാമൂഹ്യഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഉറൂസിനോടനുബന്ധിച്ച് പൂന്തുറ ജനമൈത്രി പോലിസ് സര്‍ക്കില്‍ സുരേഷ്‌കുമാറിന്റെയും എസ് ഐ സജിന്‍ ലൂക്കോസിന്റെയും നേതൃത്വത്തിലുള്ള പോലിസ് സംഘം സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിരുന്നത്.

Latest