Connect with us

Palakkad

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി: ജില്ലയില്‍ ഇതുവരെ 6086 പരാതികള്‍

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണി വരെ 6086 പരാതികള്‍ ലഭിച്ചതായി ജില്ലാകലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
ജൂണ്‍ 11 നാണ് ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്. ഏപ്രില്‍ 17 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സ്വീകരിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ താലൂക്ക് ഓഫീസുകള്‍, കളക്ടറേറ്റ് എന്നിവടങ്ങളിലും പരാതികള്‍ സമര്‍പ്പിക്കാം. ംംം.ഷുെസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷ സമര്‍പ്പിക്കാം. ആധാര്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ആവശ്യമാണ്. ഒരാള്‍ക്ക് എത്ര അപേക്ഷ വേണമെങ്കിലും സമര്‍പ്പിക്കാം എന്നാല്‍ ഒരു അപേക്ഷയില്‍ ഒരു വിഷയം മാത്രമെ ഉണ്ടാകാന്‍ പാടുള്ളു. അപേക്ഷ രശീതി മൊബൈല്‍ നമ്പറിലൂടെ എസ എംഎസ് വഴി ലഭിക്കും.
ലഭിക്കുന്ന പരാതികള്‍ മുഴുവന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ഓണ്‍ലൈന്‍ വഴി അയച്ചുകൊടുക്കുന്നതായും ജില്ലാകളക്ടര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ നല്‍കിയ യൂസര്‍ ഐഡി, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ബന്ധപ്പെട്ട സൈറ്റില്‍ അപേക്ഷകള്‍ പരിശോധിക്കണം. ലഭിക്കുന്ന പരാതികള്‍ തങ്ങളുടെ കാര്യാലയവുമായി ബന്ധമില്ലാത്തതാണെങ്കില്‍ അവ ലഭിച്ച അന്നു തന്നെ കാരണം വ്യക്തമാക്കി തിരിച്ചു നല്‍കണം.
ജില്ലാ ഓഫീസര്‍മാര്‍ക്കു മാത്രമേ പരാതികള്‍ കൈമാറുകയുളളൂ. സബ് ഓഫീസുകള്‍ പരിഹരിക്കേണ്ടതാണെങ്കില്‍ അതിന് നടപടി സ്വീകരിക്കണം.റിപ്പോര്‍ട്ട് ഓണ്‍ലൈനില്‍ ബന്ധപ്പെട്ട കോളത്തില്‍ ടൈപ്പ് ചെയ്ത നല്‍കണം. അറ്റാച്ച്‌മെന്റുകള്‍ ഉണ്ടെങ്കില്‍ അറ്റാച്ച് ചെയ്യണം.പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണെങ്കില്‍ ആ വിവരം രേഖപ്പെടുത്തണം. അപൂര്‍ണമായതിനാലോ നിശ്ചിത മാതൃകയിലല്ല എന്നകാരണത്താലോ ഒരു അപേക്ഷയും ജില്ലാതല ഉദ്യോഗസ്ഥര്‍ നിരസിക്കുകയോ തിരിച്ചു നല്‍കുകയോ ചെയ്യരുതെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.
ഓണ്‍ലൈനില്‍ ലഭിച്ച മുഴുവന്‍ അപേക്ഷകരെയും നേരില്‍ ഹിയറിങ്ങ് നടത്തേണ്ടതും നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ വാങ്ങേണ്ടതുണ്ടെങ്കില്‍ അവ രേഖകള്‍ സഹിതം വാങ്ങേണ്ടതുമാണ്. അപേക്ഷയുടെ അസ്സല്‍ അതാതു വകുപ്പില്‍ സൂക്ഷിക്കണം. സബ് ഓഫീസുകള്‍ നല്‍കുന്ന റിപ്പോര്‍ട്ട് ജില്ലാ മേധാവിയുടെ വ്യക്തമായ ശുപാര്‍ശ സഹിതം ജില്ലാ സെല്ലിന് നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ തലത്തില്‍ ശ്രദ്ധയില്‍പ്പെടുത്തേണ്ടതും നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുമായ പരാതികളുണ്ടെങ്കില്‍ആര്‍—ഡി ഒ പാലക്കാട് (ഫോണ്‍ നം.1491-25335585 rdopkd@gmai-l.com, redopkd.rev@kerala.gov. in)) സബ് കലക്ടര്‍, ഒറ്റപ്പാലം (0466-2244323 rdootp@gmail.com) എന്നിവരെ അറിയിക്കണം.ഇതുവരെ ലോഗിന്‍ ഐ ഡി/ പാസ് വേര്‍ഡ് എന്നിവ കൈപ്പറ്റാത്ത വകുപ്പ് മേധാവികള്‍ അടിയന്തിരമായി അത് കൈപ്പറ്റണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

Latest