നൂറുല്‍ ഉലമ സുന്നി പ്രസ്ഥാനത്തിന്റെ ചാലകശക്തി: സി ഫൈസി

Posted on: April 1, 2015 11:16 am | Last updated: April 1, 2015 at 11:16 am

കോഴിക്കോട്: കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ ചാലക ശക്തിയായി മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച മഹത് വ്യക്തിയായിരുന്നു നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെന്ന് സി മുഹമ്മദ് ഫൈസി. എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വഫാത്തിന്റെ 40 ാം ദിനത്തോടനുബന്ധിച്ച് ജില്ലാ എസ് വൈ എസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത- ഭൗതിക വിദ്യാഭ്യാസമെന്ന ആശയത്തിലൂടെ സുന്നി സമൂഹത്തിന്റെ പുരോഗതി ലക്ഷ്യം വെച്ച് അദ്ദേഹം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മദ്‌റസ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന്ന് വ്യവസ്ഥാപിതമായ മാര്‍ഗ രേഖകള്‍ക്ക് രൂപം നല്‍കി പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ ബുദ്ധി പൂര്‍വം നയപരമായി പ്രതിരോധം തീര്‍ത്ത് പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.വി പി എം ഫൈസി വില്ല്യാപള്ളി, പി എ കെ മുഴപ്പാല, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, സി എച്ച് റഹ്മത്തുല്ല സഖാഫി പ്രസംഗിച്ചു. സയ്യിദ് മുഹമ്മദ് ബാഫഖി, അബ്ദുല്‍ മജീദ് ഫൈസി, എന്‍ അലി അബ്ദുല്ല, സി എം യൂസുഫ് സഖാഫി, ഒ എം തരുവണ, അബ്ദുസ്സമദ് സഖാഫി, ജി അബൂബക്കര്‍, കെ ആലിക്കുട്ടി ഫൈസി, കെ വി തങ്ങള്‍, ശുക്കൂര്‍ സഖാഫി, ബശീര്‍ മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി വെള്ള്യാട്, സലീം അണ്ടോണ സംബന്ധിച്ചു. ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. നാസര്‍ ചെറുവാടി സ്വാഗതവും ഹുസൈന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.