മേധാപട്കര്‍ എ എ പിയില്‍ നിന്ന് രാജിവെച്ചു

Posted on: March 28, 2015 4:55 pm | Last updated: March 29, 2015 at 10:22 am

medha patkarന്യൂഡല്‍ഹി: പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മേധാപട്കര്‍ ആം ആദ്മി പാര്‍ട്ടി വിറ്റു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചതായി അവര്‍ അറിയിച്ചു. താന്‍ പാര്‍ട്ടിയില്‍ ഇതുവരെ ഒരു സഥാനവും സ്വീകരിച്ചിട്ടില്ല. മുതിര്‍ന്ന അംഗവും ആക്ടിവിസ്റ്റും എന്ന നിലയില്‍ തനിക്ക് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നിരാശയുണ്ടെന്നും അതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും അവര്‍ വ്യക്തമാക്കി.

എ എ പിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനെയും ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് മേധാപട്കറുടെ രാജി.