Connect with us

Palakkad

കനത്ത വേനലിലും വെള്ളിയാംകല്ല് ജലസംഭരണി ജലസമൃദ്ധിയില്‍

Published

|

Last Updated

കൂറ്റനാട് :കടുത്ത വേനലിലും തൃത്താല വെള്ളിയാംകല്ല് മേല്‍ഭാഗം ജല സമൃദ്ധിയില്‍.
വെള്ളിയാംകല്ല് ജല സംഭരണിയില്‍ ജലം സംഭരിക്കാന്‍ തുടങ്ങിയതോടെ പടിഞ്ഞാറന്‍ മേഖലയിലെ തൃത്താല, മംഗലം, പരുതൂര്‍, പട്ടാമ്പി പ്രദേശങ്ങളിലെ ഭാരതപ്പുഴ തീരം നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയത്. തീരപ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളും കിണറുകളും കുളങ്ങളും വെള്ളം നിറഞ്ഞതിന് പുറമെ വേനല്‍കാല പച്ചക്കറി കൃഷികളും സജീവമാണ്.
വെള്ളിയാംകല്ലു ജല സംഭരണിക്കകത്തെ പുഴ നിറഞ്ഞു ഓളംതല്ലി നില്‍ക്കുന്ന വെള്ളക്കെട്ട് കാണാന്‍ വിവിധ ജില്ലകളില്‍ നിന്നും നിരവധി പേരാണ് എത്തുന്നത്. തിരക്കാണ് അനു”വപ്പെടുന്നത്.
തൃത്താല മുതല്‍ പട്ടാമ്പി വരെയുള്ള കിലോമീറ്ററോളം ദൂരം പുഴ നിറഞ്ഞുനില്‍ക്കുന്നതു കാണാന്‍ കൗതുകമൂറുന്ന കാഴ്ചയാണ്. എന്നാല്‍ വെള്ളിയാംകല്ലിനു താഴ്ഭാഗം പുഴ തീര്‍ത്തും വരണ്ടുണങ്ങി മരുഭൂമിക്കു സമാനമാണ്. കാലികള്‍ക്കു മേയാന്‍ പുഴയില്‍ ഒരു പച്ചപ്പുല്ലപോലും കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്.
വെള്ളിയാംകല്ലിലെ ജല സംഭരണികാണാന്‍ മാത്രമായി നിരവധി ടൂറിസ്റ്റുകള്‍ ഇവിടെയെത്തുന്നുണ്ട്. ഇവിടുത്തെ ചില്‍ഡ്രന്‍സ് പാര്‍ക്കിന്റേയും മറ്റു അനുബന്ധ കേന്ദ്രങ്ങളുടേയുംനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ടൂറിസ്റ്റുകളുടെ വരവും കൂടും.

Latest