‘മഹല്ല്: നവ കാലം, നവ ചുവടുകള്‍’ പ്രമേയ വിശദീകരണ സംഗമം 28ന് കോഴിക്കോട്ട്

Posted on: March 25, 2015 5:29 am | Last updated: March 24, 2015 at 11:30 pm
SHARE

കോഴിക്കോട്: ‘മഹല്ല്: നവകാലം നവചുവടുകള്‍’ എന്ന പ്രമേയത്തില്‍ അടുത്ത മാസം സംസ്ഥാനമൊട്ടുക്കും നടക്കുന്ന എസ് എം എ മേഖലാ സമ്മേളനങ്ങളില്‍ വിഷയാവതരണം നടത്തുന്നവര്‍ക്കുവേണ്ടിയുള്ള പ്രമേയ വിശദീകരണ സംഗമം 28ന് ശനിയാഴ്ച ഉച്ചക്ക് ഒന്നിന് കോഴിക്കോട് സമസ്ത സെന്ററില്‍ നടക്കും. കേരളത്തിലെ മഹല്ലുകളുടെയും മദ്‌റസകളുടെയും രേഖകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായുള്ള സൗജന്യ റിക്കാര്‍ഡുകളുടെ വിതരണവും ഖത്വീബ് ഹിസ്ബ് ട്രൈനിംഗ്, ഹാപ്പി ഫാമിലി പ്രോഗ്രാം, മോഡല്‍ മഹല്ല് ഗ്രാന്റ്, മദ്‌റസാ ഗ്രേഡിംഗ്, 1000 ഇ- മഹല്ലുകള്‍, ഭവനനിര്‍മാണ പദ്ധതി, മസ്ജിദ് എംപ്ലോയീസ് സര്‍വീസ് രജിസ്റ്റര്‍ തുടങ്ങിയ പ്രോഗ്രാമുകളുടെ വിശദീകരണവും മേഖലാ സമ്മേളനങ്ങളില്‍ നടക്കും. മാര്‍ച്ച് ആറിലെ മദ്‌റസാ ദിനത്തില്‍ ശേഖരിച്ച ഫണ്ട് മേഖലാ സമ്മേളനങ്ങളില്‍ വെച്ച് മഹല്ല്/സ്ഥാപന ഭാരവാഹികളില്‍ നിന്ന് സംസ്ഥാന നേതാക്കള്‍ ഏറ്റുവാങ്ങും.