യു ഡി എഫ് കേരള സമൂഹത്തോട് മാപ്പ് പറയണം: പി ഡി പി

Posted on: March 22, 2015 1:14 pm | Last updated: March 22, 2015 at 1:14 pm
SHARE

മലപ്പുറം: ലോക രാജ്യങ്ങളുടെ മുന്നില്‍ കേരളീയ സമൂഹത്തെ നാണം കെടുത്തിയ നിയമസഭയിലെ കോപ്രായത്തരങ്ങള്‍ക്ക് ഉത്തരവാദിയായ യു ഡി എഫും അതിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും കേരളീയ സമൂഹത്തോട് മാപ്പ് അപേക്ഷിച്ച് ജനകീയ കോടതിയില്‍ വിധി തേടണമെന്ന് പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു.
സമരപാതയില്‍ സമ്പൂര്‍ണ്ണ സമര്‍പ്പിതരാവുക എന്ന സന്ദേശമുയര്‍ത്തി സമര്‍പ്പണം 2020 എന്ന പാര്‍ട്ടി കര്‍മ്മ പദ്ധതിയുടെ പ്രചരണാര്‍ഥം ജില്ലാ കമ്മിറ്റി മലപ്പുറം മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രത്യേക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, മുന്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സലാം മാസ്റ്റര്‍, മണ്ഡലം കൗണ്‍സില്‍ അംഗം അശ്‌റഫ് പെരിയാട്ടേല്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു. സുബൈര്‍ സ്വബാഹി, കെ പി കരുണാകരന്‍, മൈലക്കാട് ഷാ, അഡ്വ. ഷെമീര്‍ പയ്യനങ്ങാടി, ബാപ്പു പുത്തനത്താണി, സെക്കീര്‍ പരപ്പനങ്ങാടി പ്രസംഗിച്ചു.