വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച കെസി അബു മാപ്പ് പറയണമെന്ന് സുധീരന്‍

Posted on: March 20, 2015 5:15 pm | Last updated: March 21, 2015 at 1:04 am

vm sudeeranതിരുവനന്തപുരം: വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു നടത്തിയ പരാമര്‍ശം പിന്‍വലിച്ച മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മാപ്പ് പറഞ്ഞില്ലെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അബുവിന്റെ പരാമര്‍ശത്തോട് കോണ്‍ഗ്രസ് പൂര്‍ണമായും വിയോജിക്കുന്നു. ഇത് കോണ്‍ഗ്രസ് സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും യോജിച്ചതല്ല. ഇത്തരമൊരു പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നൂവെന്നും സുധീരന്‍ വ്യക്തമാക്കി.
മ്ലേച്ഛമായി ഭാഷ ഉപയോഗിച്ച് സ്ത്രീത്വത്തെ അപമാനിച്ച അബുവിനെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അബുവിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.