റോഡരികിലും നെല്‍വയലിലും കക്കൂസ് മാലിന്യം തള്ളി

Posted on: March 20, 2015 11:40 am | Last updated: March 20, 2015 at 11:40 am
SHARE

മുക്കം: റോഡരികിലും നെല്‍വയലിലും സാമൂഹിക വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് – അരീക്കോട് റോഡില്‍ ചുള്ളിക്കാപറമ്പിനടുത്ത് ടാങ്കര്‍ ലോറിയിലെത്തിച്ച മാലിന്യം തള്ളിയത്. സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ യാത്ര ചെയ്യുന്ന റോഡരികില്‍ മാലിന്യം പരന്നൊഴുകിയത് ഗുരുതരമായ പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. നെല്‍വയലിലേക്ക് കെമിക്കല്‍ കലര്‍ത്തിയ കക്കൂസ് മാലിന്യം ഒഴുകിയത് വിളവെടുപ്പിന് പാകമായ കൃഷി നശിക്കാനും കാരണമാകും.
റോഡിലെ കല്‍വെര്‍ട്ടിന് സമീപമാണ് മാലിന്യം തള്ളിയത് എന്നത് കൊണ്ട് തന്നെ ഇത് മഴയില്‍ തൊട്ടടുത്ത വയലുകളിലേക്കും ഒലിച്ചിറങ്ങും. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചെറുവാടി സി എച്ച് സി യിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി ക്ലോറിനേഷന്‍ നടത്തി.