Connect with us

International

ആഗോള ദളിത് സമ്മേളനത്തിന് വാഷിംഗ്ടണില്‍ തുടക്കമായി

Published

|

Last Updated

വാഷിംഗ്ടണ്‍: ദളിതുകളുടെ അവകാശങ്ങളെ കുറിച്ച് അമേരിക്കയില്‍ ആദ്യമായി ആഗോള സമ്മേളനം ആരംഭിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം നേരിടുന്ന രണ്ടര കോടി ദളിതുകള്‍ നേരിടുന്ന അനീതിയെ കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താനാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍, ദളിത് അവകാശങ്ങളെ പ്രതിരോധിക്കല്‍, നീതിയും അന്തസും തുല്യതയും നടപ്പാക്കുക എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ദളിതുകളുടെ അവകാശസംരക്ഷണത്തിന് വേണ്ടി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി ആറും ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഓര്‍ഗനൈസിംഗ് കമ്മിറ്റിയും ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ദളിത് അവകാശങ്ങളുടെ പ്രഖ്യാപനം വൈറ്റ് ഹൗസിന് മുമ്പില്‍ വെച്ച് നടക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.