Connect with us

Kerala

ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം. 175 നന്മ സ്റ്റോറുകള്‍ കൂടി പൂട്ടുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്‍സ്യൂമര്‍ ഫെഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 175 നന്മ സ്റ്റോറുകള്‍ കൂടി പൂട്ടാന്‍ സഹകരണ വകുപ്പിന്റെ തീരുമാനം. നന്മ, നീതി സ്റ്റോറുകളില്‍ ദിവസ വേതനാടിസ്ഥനത്തില്‍ ജോലി ചെയ്യുന്നവരെയും പിരിച്ചുവിടും. നന്മ, നീതി സ്റ്റോറുകളിലെ നഷ്ടം ഒഴിവാക്കാനാണ് കരാര്‍ പ്രതിഫല ജീവനക്കാരെ പിരിച്ചുവിടുന്നത്. അതേസമയം സംസ്ഥാനത്ത് സഹകരണ വകുപ്പിന് കീഴിലുള്ള നന്മ, നീതി, ത്രിവേണി സ്റ്റോറുകളിലെ ഒരു ജീവനക്കാരുടെയും ജോലി നഷ്ടപ്പെടില്ലെന്ന് ജീവനക്കാര്‍ക്ക് മന്ത്രി നേരത്തെ ഉറപ്പു നല്‍കിയിരുന്നതാണ്. ഈ ഉറപ്പ് ലംഘിച്ചു കൊണ്ടാണ് പുതിയ തീരുമാനം.

സംസ്ഥാനത്തെ 239 ത്രിവേണി സ്റ്റോറുകളില്‍ 228 എണ്ണവും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ കണ്‍സ്യൂമര്‍ ഫെഡ് നേരിട്ട് നടത്തുന്ന 860 നന്മ സ്റ്റോറുകളും നഷ്ടത്തിലാണ്. ഇതിനുപുറമെ സംസ്ഥാനത്താകെ 200 നീതിസ്റ്റോറുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പമാണ് 175 നന്‍മ സ്റ്റോറുകള്‍ കൂടി നിര്‍ത്തലാക്കി നഷ്ടം കുറക്കുന്നതിനും പ്രത്യേക കരാര്‍ പ്രതിഫല ജീവനക്കാരെ ഒഴിവാക്കാനും സഹകരണവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ജീവനക്കാര്‍ നേരത്തെ കെ പി സി സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇന്ദിരാഭവനില്‍ കെ പി സി സിയുടെ നിര്‍ണായക യോഗം നടക്കുന്നതിനിടെയായിരുന്നു ഐ എന്‍ ടി യു സിയുടെ നേതൃത്വത്തില്‍ ജോലി നഷ്ടപ്പെട്ടവരുടെ പ്രതിഷേധ മാര്‍ച്ച്. നിര്‍വാഹക സമിതി യോഗത്തിനെത്തിയ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമുള്‍പ്പെടെയുള്ളവരെ നേരിട്ടുകണ്ട് പ്രതിഷേധം അറിയിച്ചതിനൊടുവിലായിരുന്നു കണ്‍സ്യൂമര്‍ ഫെഡിലെ താല്‍കാലിക ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടില്ലെന്ന് വകുപ്പ്മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നത്.
നിര്‍വാഹക സമിതി യോഗത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം ജീവനക്കാരുടെ ആരുടെയും ജോലി നഷ്ടപ്പെടില്ലെന്ന് സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പ്രതിഷേധക്കാര്‍ക്ക് ഉറപ്പു നല്‍കുകയായിരുന്നു. മാത്രമല്ല നന്മ, നീതി സ്റ്റോറുകളില്‍ ആവശ്യത്തിനുള്ള സാധനങ്ങളെത്തിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയിരുന്നു. മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷത്തിന്റെ വക്ക് വരെയെത്തിയ പ്രതിഷേധം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ മടങ്ങിയത്.
കണ്‍സ്യൂമര്‍ ഫെഡില്‍ ഓരോ നന്മ, നീതി സ്റ്റോറുകളിലും രണ്ട് താല്‍കാലിക ജീവനക്കാര്‍ വീതമാണുള്ളത്. ഇതിനു പുറമെ പാക്കിംഗ് സെക്ഷനില്‍ വേറെയും താല്‍കാലിക ജീവനക്കാരുണ്ട്. ദിവസം 300 രൂപ വേതനത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് വേതനം കൃത്യമായി നല്‍കാത്തതായും പരാതികള്‍ ഉണ്ടായിരുന്നു. താല്‍കാലികാടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ നിയമനത്തില്‍ കോഴ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെല്ലാം ഒടുവിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ താല്‍ക്കാലിക

Latest