Connect with us

Kerala

സ്ത്രീസംരക്ഷണ നിയമം പ്രതിപക്ഷം ദുരുപയോഗം ചെയ്യുന്നു: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിയമം പ്രതിപക്ഷം ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വനിതാ എംഎല്‍എമാര്‍ പറയുന്ന പോലുള്ള പ്രശ്‌നങ്ങള്‍ സഭയില്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ജനമധ്യത്തില്‍ അപഹാസ്യരാകാനാണ് പ്രതിപക്ഷ ശ്രമം. സഭയില്‍ നടന്നതിന്റെ വീഡിയോകള്‍ ഇരുപക്ഷത്തുള്ളവര്‍ക്കുമൊപ്പം ഇരുന്ന് കാണാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാ എംഎല്‍എമാരെ പ്രതിപക്ഷം ചാവേറുകളാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷ എംഎല്‍എമാര്‍ ലഡുവിതരണം ചെയ്തത് ഒഴിവാക്കാമായിരുന്നു. പക്ഷേ ലഡു വിതരണവും ഡയസ് തകര്‍ത്തതും താരതമ്യം ചെയ്യരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാണി വിശ്രമിക്കണമെന്ന കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന് പാര്‍ട്ടി നിലപാടിന് വിരുദ്ധമായി അഭിപ്രായം പറയുന്ന വക്താക്കളുടെ കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഡുവിതരണം ചെയ്തത് തെറ്റായിരുന്നെന്ന് സ്പീക്കറും പറഞ്ഞിരുന്നു. മാണി ബജറ്റ് അവതരിപ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചാണ് ഭരണപക്ഷ എംഎല്‍എമാര്‍ സഭയില്‍ ലഡുവിതരണം നടത്തിയത്.

Latest