കട്ജുവിനെതിരെ രാജ്യസഭയില്‍ പ്രമേയം

Posted on: March 11, 2015 12:27 pm | Last updated: March 12, 2015 at 1:03 am
SHARE

JusticeKatjuന്യൂഡല്‍ഹി: ഗാന്ധിജിക്കെതിരെ ബ്ലോഗിലൂടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പ്രസ്‌കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രാജ്യസഭയില്‍ പ്രമേയം. ഗാന്ധിജിക്കും സുഭാഷ് ചന്ദ്രബോസിനും എതിരായ പരാമര്‍ശത്തിനെതിരെ രാജ്യസഭ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. പ്രതിപക്ഷ കക്ഷികളാണ് പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഗാന്ധിജി ബ്രിട്ടീഷ് ഏജന്റായിരുന്നെന്നും സുഭാഷ് ചന്ദ്രബോസ് ജാപ്പനീസ് ഏജന്റായിരുന്നെന്നുമായിരുന്നു കട്ജു ബ്ലോഗില്‍ എഴുതിയത്. രാഷ്ട്രീയത്തിലേക്ക് തുടര്‍ച്ചയായി മതത്തെ കടത്തിവിട്ടതിലൂടെ വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് ഗാന്ധിജി നടപ്പിലാക്കിയതെന്നും കട്ജു എഴുതിയിരുന്നു.