ഗ്ലോക്കോമാ വാരാചരണം ആചരിക്കും

Posted on: March 9, 2015 9:00 pm | Last updated: March 9, 2015 at 9:45 pm
SHARE

അബുദാബി: ലോക ഗ്ലോക്കോമാ വാരാചരണത്തോടനുബന്ധിച്ച് അബുദാബി അമാലി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ അബുദാബിയിലെ ഡോക്ടര്‍മാര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 (വെള്ളി)ന് ഗ്രാന്റ് ഇന്റര്‍ കോര്‍ഡിനല്‍ ഹോട്ടലില്‍ വെച്ച് ഡോ. മാര്‍ക്കായി ഗ്ലോക്കോമ ചികിത്സയുടെ നൂതന മാര്‍ഗങ്ങളെ പറ്റി സെമിനാര്‍ സംഘടിപ്പിക്കും. 14ന് വൈകുന്നേരം 8.30ന് അഹല്യ ഹോസ്പിറ്റല്‍ ഹംദാന്‍ സ്ട്രീറ്റില്‍വെച്ച് പൊതുജനങ്ങള്‍ക്ക് വേണ്ടി ബോധവത്കരണ ക്ലാസ് നടക്കും. വാരാചരണത്തിന്റെ ഭാഗമായി എട്ട് മുതല്‍ 15 വരെ ഹംദാന്‍ സ്ട്രീറ്റിലെ ഹംദാന്‍ സ്ട്രീറ്റ്, മുസഫ്ഫാ അഹല്യ ഓഫ്താല്‍മിക് സെന്റര്‍ മുസഫ്ഫ എന്നിവിടങ്ങളില്‍ സൗജന്യ ഗ്ലോക്കോമ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തും. ചൈനോഫ് ഇഫ്താല്‍മിക്ക് സെന്റര്‍ യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ആദ്യത്തേത് മുസഫ്ഫയില്‍ ആരംഭിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. മുസഫ്ഫ അഹല്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഭുവനേശ്വരന്‍, ഡോ. ബസുമതി ഒഫ്താല്‍മോളജിസ്റ്റ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.