ഓപ്പറേഷന്‍ സുരക്ഷ: രണ്ടാഴ്ചക്കിടെ പിടിയിലായത് പന്ത്രണ്ടായിരത്തിലേറെ പേര്‍

Posted on: March 9, 2015 7:49 am | Last updated: March 9, 2015 at 9:49 am
SHARE

തിരുവനന്തപുരം: ഗുണ്ടാ- മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ 688 പേര്‍ അറസ്റ്റിലായി.
തിരുവനന്തപുരം റേഞ്ചില്‍ 165, കൊച്ചി റേഞ്ചില്‍ 182, തൃശൂര്‍ റേഞ്ചില്‍ 155, കണ്ണൂര്‍ റേഞ്ചില്‍ 186 പേരുമാണ് അറസ്റ്റിലായത്. ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റി 08, തിരുവനന്തപുരം റൂറല്‍ 42, കൊല്ലം സിറ്റി 44, കൊല്ലം റൂറല്‍ 64, പത്തനംതിട്ട 07, ആലപ്പുഴ 78, കോട്ടയം 22, ഇടുക്കി 03, കൊച്ചി സിറ്റി 31, എറണാകുളം റൂറല്‍ 48, തൃശൂര്‍ സിറ്റി 21, തൃശൂര്‍ റൂറല്‍ 15, പാലക്കാട് 59, മലപ്പുറം 60, കോഴിക്കോട് സിറ്റി 28, കോഴിക്കോട് റൂറല്‍ 46, കണ്ണൂര്‍ 61, വയനാട് 17, കാസര്‍കോട് 34.
ഇതോടെ ഫെബ്രുവരി 24 മുതല്‍ ആരംഭിച്ച ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി പിടിയിലായവരുടെ എണ്ണം 12,400 ആയി. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള നടപടി വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ഓപ്പറേഷന്‍ സുരക്ഷയുടെ സംസ്ഥാനതല ഏകോപന ചുമതലയുള്ള എ ഡി ജി പി അരുണ്‍കുമാര്‍ സിന്‍ഹ അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള പരാതികള്‍ 1090 എന്ന നമ്പരില്‍ വിളിച്ചോ അതത് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാരെയോ അറിയിക്കാമെന്ന് എ ഡി ജി പി അറിയിച്ചു.