1992 ആവര്‍ത്തിക്കാന്‍ പാക്

Posted on: March 8, 2015 12:04 am | Last updated: March 8, 2015 at 12:04 pm
SHARE

pakisthan1992 സെമിഫൈനലില്‍ പാക്കിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത് ഓക്‌ലാന്‍ഡിലായിരുന്നു. അവരുടെ ആദ്യ ലോകകപ്പ് കിരീടത്തിലേക്ക് ഓക്‌ലാന്‍ഡിന്റെ പിന്തുണയുണ്ടായിരുന്നു. ഇന്നലെ ദക്ഷിണാഫ്രിക്കയെ പാക്കിസ്ഥാന്‍ തോല്‍പ്പിച്ചത് ഓക്‌ലാന്‍ഡില്‍ വെച്ചാണ്. ലോകകപ്പിന്റെ തുടക്കത്തില്‍ തപ്പിത്തടഞ്ഞ പാക്കിസ്ഥാന്‍ ടൂര്‍ണമെന്റില്‍ ഏറ്റവും അപകടകാരികളായ നിരയാണെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
1992 ലേതിന് സമാനമാണ് സാഹചര്യങ്ങള്‍. അന്നും തുടക്കത്തിലെ പതറിച്ചയില്‍ നിന്ന് തിരിച്ചുവന്നാണ് പാക്കിസ്ഥാന്‍ ചാമ്പ്യന്‍ പദവിയിലെത്തിയത്. ഇത്തവണ, ആദ്യ കളിയില്‍ ഇന്ത്യക്കെതിരായ അഭിമാനപ്പോരില്‍ തോറ്റുകൊണ്ട് തുടക്കം. വെസ്റ്റിന്‍ഡീസിന് മുന്നില്‍ നാണം കെടുകയായിരുന്നു. മത്സരത്തിന് മുമ്പ് ചീഫ് സെലക്ടര്‍ മോയിന്‍ ഖാന്‍ ചൂതാട്ട കേന്ദ്രം സന്ദര്‍ശിച്ചത് വിവാദമായി. ടീമും പഴികേട്ടു. മോയിന്‍ ഖാനെ നാട്ടിലേക്ക് തിരിച്ചു വിളിച്ച പി സി ബി മുഖം മിനുക്കി. ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് മറുപടിയെന്നോണം മിസ്ബാ ഉല്‍ ഹഖും സംഘവും ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിപ്പിച്ചിരിക്കുന്നു. 1992 ല്‍ ഇമ്രാന്‍ ഖാന്റെ ടീം ചരിത്രം കുറിച്ചതു പോലെ ഇത്തവണ മിസ്ബായുടെ ടീമിനും സാധിക്കുമെന്ന് കോച്ച് വഖാര്‍ യൂനിസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.