ലക്ഷ്യത്തിന് മുന്നില്‍ പതറുന്ന ദക്ഷിണാഫ്രിക്ക

Posted on: March 8, 2015 12:02 am | Last updated: March 8, 2015 at 12:03 pm
SHARE

South Africa v Pakistan - 2015 ICC Cricket World Cupലോകകപ്പിന് ഏറ്റവും മികച്ച നിരയുമായി വരികയും പ്രാഥമിക റൗണ്ടുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്ന ദക്ഷിണാഫ്രിക്ക നിര്‍ണായക മത്സരങ്ങളില്‍ ശരാശരി ടീമായി മാറിയതാണ് ചരിത്രം. ഇത്തവണ എ ബി ഡിവില്ലേഴ്‌സിന്റെ ടീം സന്തുലിതമാണ്. അവരാണ് ലോകകപ്പ് ഫേവറിറ്റുകള്‍.
രണ്ട് മത്സരങ്ങളില്‍ നാനൂറിലേറെ സ്‌കോര്‍ ചെയ്ത ടീം. പൂള്‍ ബിയില്‍ തോറ്റത് ഇന്ത്യയോടും പാക്കിസ്ഥാനോടും. ഇന്ത്യയോട് 130 റണ്‍സിനും പാക്കിസ്ഥാനോട് 29 റണ്‍സിനും. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ സമ്മര്‍ദം ദക്ഷിണാഫ്രിക്കയെ പിടികൂടുന്നതായി മനസ്സിലാക്കാം. എ ബി ഡിവില്ലേഴ്‌സ് എന്ന വിശ്വോത്തര ബാറ്റ്‌സ്മാനെ കേന്ദ്രീകരിച്ചാണ് പ്രോട്ടിയാസ്. മികച്ച ബൗളിംഗ് ടീമുകള്‍ക്കെതിരെ ലോകകപ്പില്‍ കുറേക്കൂടി സമ്മര്‍ദം അതിജീവിക്കുന്ന ബാറ്റിംഗ് ലൈനപ്പില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നത് മുന്‍കാല ദുരനുഭവങ്ങള്‍ തന്നെയാകും.