തദ്ദേശ സ്വയംഭരണ തിരെഞ്ഞടുപ്പില്‍ ഇനി വോട്ടിംഗ് യന്ത്രം

Posted on: March 7, 2015 2:54 pm | Last updated: March 7, 2015 at 2:54 pm
SHARE

പാലക്കാട്: ജില്ലയില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വസ്തുനിഷ്ഠവും സുതാര്യവുമാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി ഐസക് പറഞ്ഞു.
പോളിങ്ങ് സ്റ്റേഷനുകളുടെ ക്രമീകരണവുമായി ബന്ധപ്പെട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വരണാധികാരികളുടെയും ഉപ വരണാധികാരികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. അടുത്ത തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് മെഷീന്‍ ഉപയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പോളിങ്ങ് സ്റ്റേഷനുകളുടെ സംയോജനവും പുനഃക്രമീകരണവും ആവശ്യമായി വരും.
കേടുപാടുകളോ മറ്റ് കാരണത്താലോയുള്ള സ്റ്റേഷന്‍ മാറ്റം, ഒരു വാഡില്‍ കൂറവ് ആളുകളുള്ള പോളിംഗ് സ്റ്റേഷന്‍ ഒന്നിപ്പിക്കല്‍ എന്നിവ ഇതിന്റെ ‘ാഗമായി നടക്കും. നിലവില്‍ ഗ്രാമ പഞ്ചായത്തുകളില്‍ ഒരു വാഡില്‍ കൂടുതല്‍ ആളുകളുള്ള സ്ഥലത്ത് രണ്ട് പോളിംഗ് സ്റ്റേഷനുകളാണുള്ളത്.
പുതിയ നിര്‍ദ്ദേശം അനുസരിച്ച് വാഡുകളില്‍ 1100 വോട്ടര്‍മാരില്‍ കുറവാണെങ്കില്‍ അത് ഒന്നാക്കി മാറ്റും മുനിസിപ്പാലിറ്റയില്‍ 1500 ല്‍ കുറവാണെങ്കിലാണ് ഈ രീതിയില്‍ മാറുക. ഇതനുസരിച്ച ഗ്രാമ പഞ്ചായത്തുളില്‍ 242 പോളിംഗ് സ്‌ഷേനുകള്‍ സംയോജിപ്പിക്കും. എന്നാല്‍ ജില്ലയില്‍ പാലക്കാട് മുനിസിപ്പാലിറ്റയില്‍ മാത്രമെ പുനഃക്രമീകരണം ആവിശ്യമായി വരുന്നുള്ളു. ഇവിടെ ഏഴു കേന്ദ്രങ്ങള്‍ സംയോജിപ്പിക്കും.
ഇതിനു പുറമെ ഗ്രാമ പഞ്ചായത്തുകളിലായി 147 പോളിംഗ് സ്റ്റേഷനുകള്‍ പുനഃക്രമീകരണവും നടക്കും. നിലവിലവിലുണ്ടായിരുന്നു സ്റ്റേഷനുകള്‍ക്ക് പകരം കണ്ടെത്തലാണ് ഇതിന്റെ ‘ാഗമായി നടക്കുക. മാറ്റങ്ങള്‍ ഉറപ്പു വരുത്തുന്നതിനും അംഗികരിക്കുന്നതിനുമായി ആര്‍.—ഒ മാരുടെ നേത്യത്വത്തില്‍ മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് തലത്തിലുമായി രാഷ്ട്രീയ കക്ഷികളെ പങ്കെടുപ്പിച്ച് പ്രത്യേക യോഗങ്ങള്‍ ചേരാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യുട്ടികലക്ടര്‍ എം—മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. നിര്‍ദ്ദിഷ്ട യോഗങ്ങള്‍ 9ന് 5 മണിക്കു മുമ്പായി ബ്ലോക്ക്, മുനിസിപ്പല്‍ തലങ്ങളില്‍ റിട്ടേണിംഗ് ഓഫിസര്‍മാരുടെ അധ്യക്ഷതയില്‍ ചേരണം.
അംഗീക്യത രാഷ്ട്രീയ കക്ഷികളെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയാകും. യോഗത്തിന്റെ മിനിട്ട്‌സും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രത്യേക പ്രൊഫോര്‍മയും തയ്യാറാക്കണം. ഈ റിപ്പോര്‍ട്ട് മാര്‍ച്ച് 10നകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇതില്‍ യോഗ തീരുമാനവും ശുപാര്‍ശയും ഉണ്ടായിരിക്കണം.