Connect with us

Eranakulam

നോക്കുകൂലി വാങ്ങിയ കേസ് ഒത്തുതീര്‍പ്പിലൂടെ റദ്ദാക്കാനാകില്ല: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും നോക്കുകൂലി വാങ്ങിയ കേസ് ഒത്തുതീര്‍പ്പിലൂടെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കഞ്ചിക്കോട്ടെ സിയോണ്‍ ഇന്‍ഡ്‌സ്ട്രീസിലേക്ക് കണ്ടെയ്‌നറിലെത്തിയ യന്ത്രസാമഗ്രികള്‍ ക്രയിന്‍ ഉപയോഗിച്ച് ഇറക്കിയതിന് പതിനൊന്നായിരം രൂപ നോക്കുകൂലി ഈടാക്കിയ കേസില്‍ തൊഴിലാളി യൂനിയന്‍ നേതാവാണ് തര്‍ക്കം ഒത്തുതീര്‍പ്പായെന്ന് വ്യക്തമാക്കി കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിച്ചത്. കേസിലെ ഒന്നാം പ്രതി ബി എം എസ് നേതാവ് രാമമൂര്‍ത്തിയാണ് സ്ഥാപന ഉടമയുമായി രമ്യതയിലെത്തിയെന്ന് ചൂണ്ടിക്കാട്ടി ഹരജി നല്‍കിയത്. എന്നാല്‍ ഇത്തരം കേസുകള്‍ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി.
ഭാവിയില്‍ നോക്കുകൂലി ആവശ്യപ്പെടില്ലെന്നും നിയമാനുസൃതമായ വേതനം മാത്രമേ ഈടാക്കുകയുള്ളൂവെന്നും തൊഴിലാളി യൂനിയനുകളുമായി പരാതിക്കാരായ കമ്പനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2014 സെപ്തംബര്‍ 16 നായിരുന്നു കഞ്ചിക്കോട് സിയോണ്‍ ഇന്‍ഡസ്ട്രീസില്‍ നിന്നും ബി എം എസ് പ്രവര്‍ത്തകരായ ഏഴ് പ്രതികള്‍ നോക്കുകൂലി ഈടാക്കിയത്.