വിചാരണാ തടവുകാരില്‍ 20%ലേറെ മുസ്‌ലിംകള്‍

Posted on: March 4, 2015 6:00 am | Last updated: March 4, 2015 at 12:06 am
SHARE

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളിലെ വിചാരണാ തടവുകാരില്‍ 21 ശതമാനത്തോളം മുസ്‌ലിംകളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. 21.30 ശതമാനം പേര്‍ പട്ടിക ജാതി വിഭാഗത്തില്‍ പെട്ടവരാണെന്നും ആഭ്യന്തര സഹമന്ത്രി ഹരിഭായി പാര്‍ഥിഭായി ചൗധരി സഭയെ അറിയിച്ചു.
ദേശീയ ക്രൈം റൊക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2013 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് ആകെ 2,78,503 വിചാരണാ തടവുകാരുണുള്ളത്. ഇവരില്‍ 57,936 (20.80 ശതമാനം) പേര്‍ മുസ്‌ലിംകളാണ്. 59,326 (21.3 ശതമാനം) പേര്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരാണെന്നും അദ്ദേഹം രേഖാ മൂലം മറുപടി നല്‍കി.