വീ വിത്ത് യു ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

Posted on: March 2, 2015 8:36 pm | Last updated: March 2, 2015 at 8:36 pm
SHARE

Markaz College NSS Campaign Inaugurationകാരന്തൂര്‍: മര്‍കസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് നാഷണല്‍ സര്‍വ്വീസ് സ്‌കീം(എന്‍.എസ്.എസ്) യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വീ വിത്ത് യു ക്യാമ്പയിന്‍് തുടക്കമായി. കെ. അബ്ദുല്‍ കലാം ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി ഭക്ഷണ വിതരണം, വസ്ത്ര വിതരണം, സ്‌നേഹസ്പര്‍ശം, മരുന്ന് വിതരണം, പഠനോപകരണ വിതരണം, ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ നടത്തും. എ.കെ ഖാദര്‍, പ്രോഗ്രാം ഓഫീസര്‍ പി.ടി ജൗഹര്‍, എം.പി യഹ്‌യ, ഒ മുഹമ്മദ് ഫസല്‍, ടി.കെ അബ്ദുല് കലാം, കെ.കെ വിനോദ് കുമാര്‍. പി.എം ശമീര്‍, തന്‍സീഹ് കെ, നസീഫ് പി.ടി സംസാരിച്ചു.