Connect with us

Gulf

ദുബൈ നാടക ഫെസ്റ്റിവല്‍; അസാദ് നടന്‍, യാസ്മിന നടി

Published

|

Last Updated

ദുബൈ: ദുബൈയില്‍ നടന്ന അന്താരാഷ്ട്ര തിയറ്റര്‍ ഫെസ്റ്റില്‍ ഇന്ത്യക്കാരനായ സഞ്ജീവ് ദീക്ഷിത് സംവിധാനം ചെയ്ത ട്രെറ്റിയൂ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍, നാടക രചയിതാവ് എന്നീ പുരസ്‌കാരങ്ങളും സഞ്ജീവ് ദീക്ഷിത് സ്വന്തമാക്കി. കൊരാത്ത് ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച “ഷോര്‍ട്ട് ആന്റ് സ്വീറ്റ്” നാടക മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി പതിനൊന്ന് നാടകങ്ങളാണ് അവതരിപ്പിച്ചത്. ഇരുപത്തിരുകാരന്റെ ഫാന്റസി ലോകം അവതരിപ്പിച്ചുകൊണ്ട് അസാദ് റാസ ഖാന്‍ മികച്ച നടനായി.
ഫ്രാന്‍സില്‍നിന്നുള്ള യാസ്മിന കിസി ആണ് മികച്ച നടി. കൊരാത്ത് ഗ്രൂപ്പ് സിഇഒ റിയാസ് കൊരാത്ത്, ദുബൈ കള്‍ച്വര്‍ ആക്ടിംഗ് പ്രൊജക്ട് ഡയറക്ടര്‍ യാസര്‍ അല്‍ ഗര്‍ഗാവി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ലിസ് ഹദാവെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാള്‍ ഓഫ് ദ എമിരേറ്റ്‌സില്‍ 22 ദിവസങ്ങളിലായാണ് അന്താരാഷ്ട്ര നാടക ഫെസ്റ്റിവല്‍ നടന്നത്. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമാപന ചടങ്ങില്‍ സമ്മാനിച്ചു.

Latest