Connect with us

Ongoing News

രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന സംഘടനകളും കടമ മറക്കുന്നു: സെമിനാര്‍

Published

|

Last Updated

താജുല്‍ ഉലമ നഗര്‍: രാജ്യം അപകടകരമായ സാഹചര്യം നേരിടുമ്പോഴും രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന സംഘടനകളും കടമ മറക്കുകയാണെന്ന് ഉണര്‍വിന്റെ യൗവ്വനം സെമിനാര്‍ അഭിപ്രായപ്പെട്ടു. രാജ്യനന്‍മക്കായി തിരുത്തിന്റെയും പ്രതികരണത്തിന്റെയും കൂട്ടായ്മ രൂപപ്പെടുത്താന്‍ യുവാക്കള്‍ തയ്യാറാകണമെന്നും എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറക്കാന്‍ യുവജനസംഘടനകള്‍ തയ്യാറാകണം. ഗര്‍വാപസിയും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഇടപെടലുകളും മതേതരത്വത്തിന് നേരെയുള്ള ഭീഷണിയും വാര്‍ത്തയാകുന്ന കാലത്ത് നന്‍മയുടെ കൂട്ടായ്മകള്‍ രൂപപ്പെടുത്താന്‍ യുവജനസംഘടനകള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നതില്‍ സെമിനാര്‍ ആശങ്കപ്പെട്ടു.
സെമിനാര്‍ പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രൊഫ കെ എം എ റഹീം അധ്യക്ഷത വഹിച്ചു.

എം മുഹമ്മദ് സ്വാദിഖ് സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----