ചരക്ക് കൂലി പത്ത് ശതമാനം വരെ വര്‍ധിപ്പിച്ചു: ഭക്ഷ്യധാന്യം,സിമന്റ വില വര്‍ധിക്കും

Posted on: February 27, 2015 5:44 am | Last updated: February 26, 2015 at 11:46 pm

railwaന്യൂഡല്‍ഹി: ചരക്ക് കൂലി വര്‍ധിപ്പിച്ചതിനാല്‍ സിമന്റ്, കല്‍ക്കരി, കമ്പി, വളം തുടങ്ങിയവയുടെ വില വര്‍ധിക്കും. പത്ത് ശതമാനം വരെ ചരക്ക് കൂലി വര്‍ധിപ്പിച്ചിട്ടുണ്ട്. 12 സാധനങ്ങളുടെ ചരക്ക് കൂലി 0.8 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്.
സിമന്റ്, കല്‍ക്കരി, കമ്പി, ഇരുമ്പ്, ഭക്ഷ്യധാന്യങ്ങള്‍, പയറ് വര്‍ഗങ്ങള്‍, കടലയെണ്ണ, പാചക വാതകം, മണ്ണെണ്ണ തുടങ്ങിയവയുടെത് യഥാക്രമം 6.3, 0.8, 10, 10, 2.1, 0.8, 0.8 ശതമാനം വീതമായാണ് ഉയര്‍ത്തിയത്. അതേസമയം ചുണ്ണാമ്പ്കല്ല്, മഗ്നീഷ്യം, സ്പീഡ് ഡീസല്‍ എന്നിവയുടെത് യഥാക്രമം 0.3, 1 ശതമാനം വീതം കുറച്ചു. ചരക്ക് കടത്തിന്റെ തറവില പത്ത് ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്.