Connect with us

Gulf

മര്‍ജാന്‍ ദ്വീപ് പദ്ധതികള്‍ക്ക് ആവശ്യക്കാരേറെ

Published

|

Last Updated

റാസല്‍ ഖൈമ: അല്‍ മര്‍ജാന്‍ ദ്വീപ് പദ്ധതിയുടെ വില്‍പന വര്‍ധിച്ചതായി എം ഡി അബ്ദുല്ല റാശിദ് അല്‍ അബ്ദൂലി അറിയിച്ചു.
ആഡംബര ഹോട്ടല്‍, വില്ലകള്‍ തുടങ്ങിയവ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനങ്ങളാണ് ഇവിടെ കൂടുതലായും നിക്ഷേപം നടത്തുന്നത്. റാസല്‍ ഖൈമ നഗരത്തില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയായി 4.5 കിലോമീറ്റര്‍ നീളത്തിലാണ് ദ്വീപ്. 27 ലക്ഷം ചതുരശ്ര മീറ്ററില്‍ കടലിലേക്ക് തള്ളിയാണ് ദ്വീപ് പണിതത്. ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഇത് മാറുമെന്നും അബ്ദുല്ല റാശിദ് അല്‍ അബ്ദുലി പറഞ്ഞു.