Connect with us

Kozhikode

നഗരസഭാ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണം

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ നഗരസഭാ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ നേരിട്ട് നല്‍കണമെന്നും കേരള മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ 38ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ അധ്യക്ഷന്‍മാരെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്ന രീതി നടപ്പിലാക്കിയാല്‍ ഭരണസ്തംഭനവും വികസന മുരടിപ്പും രാഷ്ട്രീയ അനിശ്ചിതത്വവും ഒഴിവാകും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കമ്മിറ്റിയുടെ കാലാവധി നീട്ടിയ സാഹചര്യത്തില്‍ 20 ശതമാനം ഇടക്കാല ആശ്വാസം അനുവദിക്കുക, പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കുക തുടങ്ങിയ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഡി സി സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി ശശികുമാര്‍ അധ്യക്ഷനായിരുന്നു. എം കെ രാഘവന്‍ എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം പി അബ്ദുല്‍ സമദ് സമദാനി എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. സി മോയിന്‍കുട്ടി എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ സതീശന്‍ പാച്ചേനി, എന്‍ സുബ്രഹ്മണ്യന്‍, സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, എം ടി പത്മ പങ്കെടുത്തു.
പ്രതിനിധി സമ്മേളനം കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ബി ശശികുമാര്‍ അധ്യക്ഷനായിരുന്നു.

---- facebook comment plugin here -----