Connect with us

Kerala

ചന്ദ്രബോസ് വധം: നിസാമിന്റെ ഭാര്യയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിക്കും

Published

|

Last Updated

തൃശൂര്‍: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊന്ന കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിന്റെ ഫോണ്‍ കോളുകളുടെ ലിസ്റ്റ് പൊലീസ് പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് നിസാമിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായാണ് കോള്‍ ലിസ്റ്റ് പരിശോധിക്കുന്നത്. നിസാമിന്റെ ഭാര്യയെ കേസില്‍ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് എ സി പി ജയചന്ദ്രന്‍പിള്ള പറഞ്ഞു. ഇവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇവരുടെ വിലാസത്തിലേക്ക് നോട്ടീസയക്കാനാണ് പൊലീസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തങ്ങളോട് ചന്ദ്രബോസ് സംസാരിച്ചിരുന്നുവെന്ന് ജമന്തി ആവര്‍ത്തിച്ചു. വീടുപണിയെക്കുറിച്ചും മറ്റും മകനോട് സംസാരിച്ചിരുന്നതായി ജമന്തി പറയുന്നു. ഇതുവരെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പോലും തങ്ങളോട് ഒന്നും ചോദിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Latest