Connect with us

Ongoing News

പൊതുവിതരണ രംഗത്തെ പ്രശ്‌നങ്ങള്‍ പ്രകാശനം ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: പൊതുവിതരണ ശൃംഖലയെ കുറിച്ച് വേള്‍ഡ് ഫുഡ് പ്രോഗ്രാം തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ചെറുകിട വ്യാപാരികളുടെയും, മൊത്ത കച്ചവടക്കാരുടെയുമുള്‍പ്പെടെ സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ഭക്ഷ്യ വകുപ്പ് സെക്രട്ടറി കമല വര്‍ധന റാവുവിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. ദ്വിദിന ശില്‍പ്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.റേഷന്‍ ഭക്ഷ്യ ധാന്യങ്ങളുടെ അലോട്ട്‌മെന്റ് 16.25 ലക്ഷം ടണ്ണില്‍ നിന്ന് 14 ലക്ഷം ടണ്ണായി കുറക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതോടൊപ്പം സംസ്ഥാനത്തെ പൊതുവിതരണ രംഗത്ത് കൂടുതല്‍ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
പൊതുവിതരണ രംഗത്ത് ഡോര്‍ ഡെലിവറിക്ക് സാമ്പത്തിക സഹായം, വൃദ്ധസദനവും അനാഥാലയവും പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സബ്‌സിഡി, തുടങ്ങിയവയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതോടെ കേന്ദ്രം ഇത് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ ഭക്ഷ്യസുരക്ഷ നടപ്പിലാക്കിയപ്പോള്‍ അതില്‍ എട്ട് സംസ്ഥാനങ്ങളും പ്രൊവിഷനല്‍ സെയില്‍ ആണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന് കേരളം നേരത്തെ തയാറായിരുന്നു. എന്നാല്‍ കേരളത്തിന് താത്കാലിക സംവിധാനം അനുവദിച്ചില്ലെന്ന് മാത്രമല്ല, കേന്ദ്രം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തു. യു പി എ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യസുരക്ഷാപദ്ധതി കേന്ദ്രസര്‍ക്കാര്‍ മറ്റൊരു സാഹചര്യത്തിലേക്കാണ് കൊണ്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം സെപ്തംബറില്‍ നടത്താനാകുന്ന വിധം നടപടികള്‍ പുരോഗമിക്കുകയാണ്. ഫോട്ടോ എടുക്കാന്‍ ക്യാമ്പുകളില്‍ എത്താന്‍ സാധിക്കാത്ത ശാരീര പ്രയാസങ്ങളുള്ളവര്‍ക്കായി പകരം സംവിധാനം ഏര്‍പ്പെടുത്തും. റേഷന്‍ കടകള്‍ ഉള്‍പ്പെടെയുള്ള പൊതുവിതരണ സമ്പ്രദായം കമ്പ്യൂട്ടര്‍വല്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

Latest