ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്തിയില്ല; സി ഐക്കെതിരെ കേസ്

Posted on: February 18, 2015 12:03 pm | Last updated: February 18, 2015 at 10:50 pm

nisam-chandra boseതൃശൂര്‍: വിവാദ വ്യവസായി നിസാം കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താതിരുന്നതിന് സിഐക്കെതിരെ കേസ്. പേരാമംഗലം സി ഐ ബിജു കുമാറിനെതിരെ ഉപലോകായുക്ത സ്വമേധയാ കേസെടുക്കുകയായിരുന്നു.
മൂന്നാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞ ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ചന്ദ്രബോസ് അബോധാവസ്ഥയിലായിരുന്നതിനാലാണ് മൊഴി രേഖപ്പെടുത്താതിരുന്നതെന്നാണ് പൊലീസ് വാദം. എന്നാല്‍ ആദ്യ നാല് ദിവസം ബോധാവസ്ഥയിലായിരുന്നു ചന്ദ്രബോസ്. കുടുംബാംഗങ്ങളോടും ഡോക്ടര്‍മാരോടും അദ്ദേഹം സംസാരിച്ചിരുന്നു.  വീഴ്ച പരിഹരിക്കാന്‍ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം നിസാമിന്റെ ഭാര്യയ്‌ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചു. ചന്ദ്രബോസിനെ നിസാം ആക്രമിക്കുമ്പോള്‍ ഭാര്യ അമലം കൂടെയുണ്ടായിരുന്നു. എന്നാല്‍ നിസാമിനെ അറസ്റ്റ് ചെയ്ത ശേഷം ഇവരെ കണ്ടെത്താനായിട്ടില്ല.