ട്രെയിന്‍ അപകടം: മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 10 മരണം

Posted on: February 13, 2015 9:41 am | Last updated: February 14, 2015 at 1:42 pm
[Slideshow "banglore-train-mishap" not found]

ബംഗളൂരു: ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ബംഗളൂരുഇന്റര്‍സിറ്റി എക്‌സ്പ്രസ്സിന്റെ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. ഇവരില്‍ നാല്‌ പേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശി ഇട്ടിയറ ആന്റണി(57), തൃശൂര്‍ സ്വദേശി അമന്‍(9),പാലക്കാട് സ്വദേശി വിപിന്‍ കൊല്ലം സ്വദേശി ഇര്‍ഷാ മനാഫ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 100 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

. അതേസമയം, ഡി എട്ട് ബോഗിയാണ് അപകടത്തില്‍പ്പെട്ടവില്‍ ഒന്ന്. ഈ ബോഗിയില്‍ പാലക്കാട് ഭാഗത്തേക്കുള്ള അറുപതോളം മലയാളികള്‍ ഉണ്ടായിരുന്നു എന്ന് സൂചനയുണ്ട്.

ബംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെിയിനാണ് പാളം തെറ്റിയത്. എന്‍ജിന് തീപിടിച്ചതാണ് അപകടക കാരണമെന്നാണ് പ്രാഥമിക വിവരം. രാവിലെ 7.45ഓടെ ബംഗളൂരുവിന് 45 കിലോമീറ്റര്‍ അകലെ ഹുസൂരിലും കാര്‍വിലാറിനും ഇടയില്‍വെച്ചായിരുന്നു അപകടം.

ആറു ബോഗികള്‍ പൂര്‍ണമായും പാളം തെറ്റിയിട്ടുണ്ട്. ഒരു ബോഗി പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. എ സി ഉള്‍പ്പെടെയുള്ള കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്.

വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് എറണാകുളത്ത് ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്. നമ്പര്‍: 0484-2100317, 8136997773, 9539336040