എസ് വൈ എസ് സംസാരിക്കുന്നത് സമൂഹത്തിന് വേണ്ടി: സാജുപോള്‍ എം എല്‍ എ

Posted on: February 10, 2015 12:00 am | Last updated: February 11, 2015 at 6:34 pm

sysFLAGപെരുമ്പാവൂര്‍: എസ് വൈ എസ് മുന്നോട്ടു വെക്കുന്നതെല്ലാം സമൂഹത്തിന്റെ ആവശ്യങ്ങളാണെന്ന് സാജുപോള്‍ എം എല്‍ എ. മതത്തിനും ജാതിക്കും വേണ്ടി മാത്രമല്ല സമൂഹത്തിനും പ്രകൃതിക്കും വേണ്ടി പോലും എസ് വൈ എസ് സംസാരിക്കാന്‍ തയ്യാറാകുന്നു എന്നതാണ് ഈ സംഘടനയെ ശ്രദ്ധേയമാക്കുന്നത്. കാലത്തിന്റെ ആവശ്യത്തിനനുസരിച്ചാണ് സുന്നി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രകൃതി ചൂഷണത്തിനെതിരെ പ്രതികരിക്കുന്നതിനോടൊപ്പം തന്നെ സേവന മേഖലയില്‍ സ്വയം സമര്‍പ്പിക്കാന്‍ എസ് വൈ എസ് തയ്യാറാകുന്നത് മറ്റു സംഘടനകള്‍ക്ക് മാതൃകയാണ്.
വിദ്യാഭ്യാസ രംഗത്ത് ഒരു യുഗത്തിന്റെ വിപ്ലവം തന്നെയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സുന്നി സംഘടന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നയിക്കുന്ന ഹൈവേ മാര്‍ച്ചിന് പെരുമ്പാവൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.