Connect with us

Wayanad

കല്‍പ്പറ്റയിലും സുല്‍ത്താന്‍ബത്തേരിയിലും ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ തുറന്നു

Published

|

Last Updated

കല്‍പ്പറ്റ: : ശുചിത്വപൂര്‍ണമായ മത്സ്യമാര്‍ക്കറ്റുകളുടെ ശൃംഖലയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷന്‍ കല്‍പ്പറ്റയിലും വയനാട്ടിലും നിര്‍മ്മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ ഫിഷറീസ്, തുറമുഖ, എക്‌സൈസ് വകുപ്പു മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെയാണ് തീരദേശവികസന കോര്‍പ്പറേഷന്‍ ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ 196.56 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച മത്സ്യമാര്‍ക്കറ്റില്‍ 29 സ്റ്റാളുകളുള്ള ചില്ലറ വില്‍പന ബ്ലോക്കും എട്ട് സ്റ്റാളുകള്‍, ലേല ഹാള്‍, ടോയ്‌ലറ്റ് സംവിധാനം, എന്നിവയോടുകൂടിയ മൊത്ത വില്‍പന ബ്ലോക്കും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫ്‌ളേക്ക് ഐസ് സംവിധാനവും മലിനജല സംസ്‌ക്കരണ യൂണിറ്റും മാര്‍ക്കറ്റില്‍ സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു.
148.72 ലക്ഷം രൂപ അടങ്കല്‍ തുകയില്‍ കല്‍പ്പറ്റയില്‍ നിര്‍മ്മിച്ച മാര്‍ക്കറ്റില്‍ 22 വിപണന സ്റ്റാളുകള്‍, 14 മൊത്ത വില്‍പ്പന സ്റ്റാളുകള്‍, ലേല ഹാള്‍, ടോയ്‌ലറ്റ് സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. മലിന ജല സംസ്‌ക്കരണ യൂണിറ്റും മാര്‍ക്കറ്റില്‍ സ്ഥാപിക്കും. ഈ സൗകര്യങ്ങള്‍ക്കു പുറമെ സംസ്ഥാനത്തെ എല്ലാ മത്സ്യ വിപണന കേന്ദ്രങ്ങളിലും വഴുക്കലില്ലാത്തതും ശുചിത്വം ഉറപ്പാക്കുന്നതുമായ വ്യവസായിക ടൈലുകള്‍ പാകിയ തറകളും ഗുണമേ•യുള്ള പ്ലംബിംഗ്, ഇലക്ട്രിക് പ്രവൃത്തികളും കുടിവെള്ള സൗകര്യവും വാഹന പാര്‍ക്കിംഗും ലഭ്യമാക്കുന്നുണ്ട്. എംപി എം ഐ ഷാനവാസ്, എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ, കല്‍പ്പറ്റ നഗരസഭാ ഉപാദ്ധ്യക്ഷ .കെ.കെ.വല്‍സല, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് പി കെ അനില്‍കുമാര്‍, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ,സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ എ എസ് വിജയ, തീരദേശ വികസന കോര്‍പ്പറേഷന്‍ പ്രോജക്ട് മാനേജര്‍ ആര്‍. സുരേഷ് കുമാര്‍, റീജിയണല്‍ മാനേജര്‍ ഡോ.പി.റ്റി.മാത്യു തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.