Connect with us

Kerala

ദിലീപിന്റെ തിയേറ്റര്‍ സമുച്ചയം സര്‍ക്കാര്‍ ഭൂമിയിലാണോയെന്ന് പരിശോധിക്കണം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ചാലക്കുടിപ്പുഴയുടെ തീരത്ത് നടന്‍ ദിലീപ് മള്‍ട്ടിപഌ്‌സ് പണിത 92 സെന്റ് ഭൂമി, സര്‍ക്കാര്‍ ഭൂമിയാണോ എന്ന് പരിശോധിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം. മള്‍ട്ടിപഌ്‌സ് സ്ഥിതി ചെയ്യുന്ന ഭൂമി കൊച്ചി രാജകുടുംബത്തിന് അനുഭവിക്കാന്‍ നല്‍കിയതായിരുന്നെന്ന് ചൂണ്ടികാട്ടി അഡ്വ.കെ.പി.സന്തോഷ് നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് രാമചന്ദ്രന്റെ ഉത്തരവ്.

ചാലക്കുടിയില്‍ ദിലീപ് പണി കഴിപ്പിച്ച ഡി സിനിമാസ് എന്ന തിയറ്റര്‍ സമുച്ചയം പണിതിരിക്കുന്നത് സര്‍ക്കാര്‍ വക പുറംപോക്ക് ഭൂമിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

 

Latest