Connect with us

Gulf

അടുത്ത അധ്യയന വര്‍ഷം 5.84 ശതമാനം വരെ ഫീസ് വര്‍ധന

Published

|

Last Updated

ദുബൈ: 2015-16 അധ്യയന വര്‍ഷം സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് 5.84 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാമെന്ന് നോളജ് ആന്‍ഡ് ഹ്യൂമണ്‍ ഡവലപ്‌മെന്റ് അതോറിറ്റി (കെ എച്ച് ഡി എ) വ്യക്തമാക്കി. അതേസമയം, ഏപ്രില്‍, മെയ് മാസങ്ങളില്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന കാര്യശേഷി പരിശോധനക്ക് ശേഷം മാത്രമേ ഓരോ വിദ്യാലയത്തിനും അനുമതി ലഭ്യമായിരിക്കൂവെന്നും അറിയിച്ചു. ദുബൈയില്‍ കഴിഞ്ഞ വര്‍ഷം 158 സ്വകാര്യ വിദ്യാലയങ്ങളില്‍ 127 വിദ്യാലയങ്ങളും ഫീസ് വര്‍ധിപ്പിച്ചിരുന്നു. കെ എച്ച് ഡി എയുടെ അനുമതിയോടെയാണ് ഇത് ചെയ്തത്.

പ്രവര്‍ത്തനച്ചെലവ് വന്‍തോതില്‍ വര്‍ധിച്ചതായി മനസ്സിലാക്കുന്നുണ്ട്. അതാണ് ഫീസ് വര്‍ധനക്ക് അനുമതി നല്‍കാന്‍ കാരണം. കൂടുതല്‍ റാങ്ക് ലഭിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അതിനനുസരിച്ച് ഫീസ് വര്‍ധിപ്പിക്കണം. 2.43 ലക്ഷം വിദ്യാര്‍ഥികളാണ് സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. ഇതില്‍ 58 ശതമാനം വിദ്യാര്‍ഥികളും പ്രതിവര്‍ഷം 10,000 ദിര്‍ഹംസിന് മുകളില്‍ ഫീസ് ഇനത്തില്‍ ചിലവാക്കുന്നുണ്ട്. രക്ഷിതാക്കളുടെ വരുമാനത്തില്‍ വലിയ പങ്ക് വിദ്യാലയ ഫീസിന് വേണ്ടി വിനിയോഗിക്കപ്പെടുകയാണ്.

Latest