Connect with us

Gulf

ഇത്തിഹാദിന് വന്‍ നേട്ടം

Published

|

Last Updated

അബുദാബി: ഇത്തിഹാദ് എയല്‍വേസില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം 23 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി പ്രസിഡന്റ് ജെയിംസ് ഹോഗന്‍ അറിയിച്ചു. മറ്റ് എയര്‍ലൈനറുകളുമായി ബന്ധപ്പെട്ട് റൂട്ടുകള്‍ വികസിപ്പിച്ചും വിവിധ എയര്‍ലൈനറുകളുടെ നടത്തിപ്പ് ഏറ്റെടുത്തുമാണ് ഇത്രയധികം യാത്രക്കാരെ ലഭ്യമാക്കിയത്.
കഴിഞ്ഞ വര്‍ഷം 1.48 കോടി യാത്രക്കാരെ ഇത്തിഹാദിന് ലഭിച്ചു. കോഡ് ഷെയറിലൂടെ ലഭിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവുണ്ട്. ചരക്കു ഗതാഗതത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. വരുമാനത്തില്‍ 17 ശതമാനമാണ് വര്‍ധന.
അലിറ്റാലിയ വിമാനക്കമ്പനിയുടെ 49 ശതമാനം ഓഹരി ഇപ്പോള്‍ ഇത്തിഹാദിന്റെ കൈയിലാണ്. ജെറ്റ് എയര്‍വേസ്, എയര്‍ ബെര്‍ലിന്‍, വിര്‍ജിന്‍ ആസ്‌ത്രേലിയ തുടങ്ങിയ കമ്പനികളില്‍ ഓഹരി നേടി. 2014ല്‍ 10 കേന്ദ്രങ്ങളിലേക്കു കൂടി സര്‍വീസ് തുടങ്ങിയതായും ജെയിംസ് ഹോഗന്‍ അറിയിച്ചു.

 

Latest