Connect with us

Gulf

സാങ്കേതിക തകരാര്‍; മെട്രോ വൈകി

Published

|

Last Updated

ദുബൈ: ചുവപ്പ് പാതയിലുണ്ടായ സാങ്കേതിക തകരാറിനാല്‍ മെട്രോ ഗതാഗതം വൈകി. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് ജിജീക്കോ മെട്രോ സ്‌റ്റേഷനും ജാഫിലിയ മെട്രോ സ്‌റ്റേഷനുമിടയില്‍ അര മണിക്കൂറോളം മെട്രോ ഗതാഗതം തടസപ്പെട്ടത്. ഇതുമൂലം യാത്രക്കാര്‍ക്ക് സ്റ്റേഷനുകളില്‍ കാത്തുനില്‍ക്കേണ്ടി വന്നു. ജോലി സ്ഥലങ്ങളില്‍ നിന്നു വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ച നൂറുകണക്കിന് ആളുകള്‍ വഴിയില്‍ കുടുങ്ങി. സ്ത്രീകളും കുട്ടികളും പ്രായമായവരുമെല്ലാം ഏറെ ബുദ്ധിമുട്ടിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.
മെട്രോ സര്‍വീസിനെ സാങ്കേതിക തകരാറ് ബാധിച്ചത് അല്‍പ നേരം ഗതാഗതം തടസപ്പെടാന്‍ ഇടയാക്കിയതായി ആര്‍ ടി എ വ്യക്തമാക്കി. പ്രശ്‌നം പരിഹരിച്ച് 3.30ന് ഗാതഗതം പുനസ്ഥാപിച്ചതായും അധികൃതര്‍ വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനത്തിലും സാങ്കേതിക തകരാറിനാല്‍ മെട്രോ സര്‍വീസ് നിലച്ചിരുന്നു. രാത്രി ഏഴു മണിയോടെയായിരുന്നു മെട്രോ ചുവപ്പ് പാതയില്‍ ഓടിക്കൊണ്ടിരിക്കേ മെട്രോ തീവണ്ടി നിന്നുപോയത്. സാങ്കേതികമായ തകരാറാണ് ഏഴു മണിയോടെ മെട്രോ നിശ്ചലമാവാന്‍ ഇടയാക്കിയതെന്ന് അന്ന് ആര്‍ ടി എ വിശദീകരിച്ചിരുന്നു. 45 മിനുട്ടുകള്‍ക്ക് ശേഷമാണ് സര്‍വീസ് സാധാരണ നിലയിലേക്ക് മടങ്ങിയത്.

Latest